കുറുപ്പന്തറ: പഞ്ചായത്തിന്റെ ഞാനുമുണ്ട് കൂടെ പദ്ധതിക്ക് ഒറ്റനാണയം പദ്ധതിയിലൂടെ സഹായമൊരുക്കി കുടുംബശ്രീ.ആരോഗ്യകരമായ വാര്ധക്യത്തിനും കിടപ്പിലായവരുടെ സംരക്ഷണത്തിനുമായി സാമൂഹിക പിന്തുണാ സംവിധാനമൊരുക്കുന്നതാണ് മാഞ്ഞൂര്പഞ്ചായത്തിന്റെ പുതിയ പദ്ധതി.
ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കുടുംബശ്രീ അംഗങ്ങള്‍ ഓരോ ആഴ്ചയും അവരുടെ അയല്‍ക്കൂട്ടങ്ങളിലൂടെ ഒരു നാണയം വീതം സമാഹരിക്കുകയും അവ കിടപ്പുരോഗികള്‍ക്ക് സഹായ സമഗ്രികള്‍ വാങ്ങാന്‍ ഉപയോഗിക്കുകയുമാണ് പദ്ധതിയിലൂടെ ചെയ്യുന്നത്. ഒരു നാണയം നിക്ഷേപിച്ച് ഒറ്റനാണയം പദ്ധതിയുടെ തുടക്കം സിഡിഎസ് ചെയ്പേഴ്സണ് മിനി ഷിജി നിര്‍വഹിച്ചു. പദ്ധതിയുടെ ഉദ്ഘാടനം മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനു ജോര്‍ജ് നിര്‍വഹിച്ചു.